പേജുകള്‍‌

2008, നവം 16

ഒരു എഴുത്തുകാരന്റെ ജനനം

അപ്രതീക്ഷിതമായിരുന്നു കോലനയച്ച SMS .... പുല്ലുവഴിക്കാരന്റെ ഓര്‍മകള്‍ക്ക് ഹരി അയച്ച അഭിപ്രായം വായിച്ചതിനു പുറകെ വന്ന ആ SMS - Hari is no more - ഉള്‍കൊള്ളുവാന്‍ കുറച്ചു സമയമെടുത്തു .....

തോടുപുഴയാറിനു സമീപത്തുള്ള ഹരിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങള്‍ വീണ്ടും ഓര്‍ക്കുന്നു. പുഴയില്‍ ചാടിയുള്ള കുളിയും ........ മഴയില്‍ പുഴ നനയുന്നത് കണ്ടു ആസ്വദിച്ചതും ....... അങ്ങിനെ അങ്ങിനെ .........

1988 - 89 കാലം .... രാഷ്ട്രീയ പ്രവര്‍ത്തനവുമായി ക്യാമ്പസ്സില്‍ നിറഞ്ഞു നിന്നിരുന്ന സമയം ..... കോളേജ് ചരിത്രത്തില്‍ ആദ്യമായി കോളേജ് മാഗസിന്‍ ഇറക്കുന്ന തിരക്കുകളില്‍ മുഴുകിയ കാലം .... ഗോപന്‍ മാഗസിന്‍ എഡിറ്ററായി വിലസുന്ന നാളുകള്‍ .... കോളേജില്‍ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനായത് കൊണ്ടു ആദ്യമായി മാഗസിന്‍ ഇറങ്ങുംപോള്‍ മാഗസിനില്‍ പേരുവന്നില്ലെങ്കില്‍ മോശമാണ് , അതുകൊണ്ട് രണ്ടു വരി അതില്‍ എഴുതണം എന്ന് തീരുമാനിച്ചു !!!!

അതിന് വേണ്ടി ഹരിയെ കൂട്ടി പുഴ വക്കിലുള്ള അവന്റെ വീട്ടിലിരുന്നു കുത്തികുറിച്ച വരികള്‍ ..... ധൈര്യക്കുറവും പിന്നെ ഹരിയുടെ കളിയാക്കലും കാരണം ആ വരികള്‍ ഗോപനെ എല്പിച്ചില്ല.
പക്ഷെ ഒരു നിധി പോലെ ആ കടലാസ് തുണ്ട് സൂക്ഷിച്ചു വെച്ചിരുന്നു , സജിയുടെ SMS കിട്ടിയതിനു ശേഷം ആ തുണ്ടുകള്‍ ഞാന്‍ തപ്പിയെടുത്തു .......

സജിയുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങുന്നു - വളരെ നീണ്ട നാളുകള്‍ക്ക് ശേഷം ആണ് ഹരി ഒരു അഭിപ്രായം പറഞ്ഞതു തന്നെ , അതും നിന്റെ ബ്ലോഗിനുള്ള അഭിപ്രായത്തിലൂടെ ......

ഹരി ......... നിന്റെ ആ പഴയ കളിയാക്കലുകള്‍ വീണ്ടും ഞാന്‍ ഓര്‍ക്കുന്നു ..... നിനക്കു വേണ്ടി ഞാനാ വരികള്‍ ഇവിടെ പകര്‍ത്തുന്നു , ഇനി കളിയാക്കാന്‍ നീയില്ലാ എന്ന തിരിച്ചറിവിലൂടെ ...... ആ വേദനയോടെ ......
കൂട്ടുകാരെ, തിരുത്തലുകള്‍ ആവാം .... പഴയ കാര്യങ്ങള്‍ ക്രത്യതയോടെ ഓര്‍മ്മിക്കുവാന്‍ ആവുന്നില്ല .......

മഴ

കറുകറുത്ത മേഘങ്ങള്‍
ഓടുന്നു, ചാടുന്നു
ഇടിവെട്ടുന്നു, ശബ്ദമുണ്ടാകുന്നു
മിന്നല്‍ പിണരിന്‍ വെളിച്ചമടിക്കുന്നു
തുള്ളിയായി വെള്ളം വീഴുന്നു
കണ്ടൂ ഞാന്‍ മഴയെ
കണ്‍ കുളിര്‍കെ കണ്ടു
മഴ പെയ്യുന്നതെങ്ങനെ എന്ന അറിഞ്ഞു ഞാന്‍
വീണ്ടും കാലവര്‍ഷം കണ്ടൂ ഞാന്‍

കവി

ഞാന്‍ ഒരു അഞ്ജാതന്‍്, അറിവില്ലാത്തവന്‍
ശ്രമിപ്പൂ കവിതകളെഴുതാന്‍ !!!
കവിതയെന്നാലെന്ത് ? അതിന്‍ രൂപമെന്ത് ?
അന്വോഷിപ്പൂ ഞാന്‍ കവിതയെ
ചിലര്‍ പറയുന്നു വായിക്കണം
വായിച്ചു വായിച്ചു അറിവുണ്ടാകേണം
അറിവുണ്ടായാലെ എഴുതുവാന്‍ കഴിയൂ !!!
മറ്റു ചിലര്‍ പറയുന്നു മഹാകാവ്യങ്ങള്‍ വായിക്കേണം
വ്രത്തം പഠിക്കേണം, അലങ്കാരം പഠിക്കേണം
എന്നാലേ കഴിയൂ, കവിതയെഴുതുവാന്‍ !!!
ചിലര്‍ പറയുന്നു അര്‍ഥമില്ലാത്ത വാക്കുകളാണ്
കവിതയെന്നു …..!!
ഏത് വിശ്വസിക്കണം, എന്ത് ചെയ്യേണം
വിഷമത്തിലായല്ലോ ഞാന്‍
ഒടുവില്‍ കണ്ടെത്തി വഴി ഞാന്‍
എഴുതേണ്ടാ, അറിയില്ലാത്ത പണിക്കു
പോകേണ്ടാ ഞാന്‍ ..... !!

5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Comment by ബാവ ™ on November 16, 2008 at 7:20pm Delete Comment hariku ente pranaamangal

അജ്ഞാതന്‍ പറഞ്ഞു...

Comment by Manohar Manikkath on November 16, 2008 at 7:35pm Delete Comment ഒരു എഴ്ത്തുകാരന്‍ കൂടി ജനിക്കട്ടെ..
ഭാവുകങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു...

Comment by ASHIF on November 16, 2008 at 7:44pm Delete Comment entha ithu real aano??? harikku enteyum pranaamam

അജ്ഞാതന്‍ പറഞ്ഞു...

Comment by praveen on November 17, 2008 at 8:00am Delete Comment kollam...manesh

അജ്ഞാതന്‍ പറഞ്ഞു...

Comment by പി. ശിവപ്രസാദ്/P. Sivaprasad on November 17, 2008 at 9:58am Delete Comment മനീഷ്,

ഈ ഹരി എന്ന സുഹൃത്തിനെക്കുറിച്ച് വിശദമായി എഴുതൂ.

(കവിത താങ്കളുടെ അക്കാലത്തെ നന്നായി കുറിക്കുന്നു... എന്നുമാത്രം.)

ആ വഴിക്കും ശ്രമം ആകാം. (മുന്‍ പോസ്റ്റിലെ ഗദ്യം കൂടുതല്‍ ശക്തമായി മനസ്സില്‍ നില്‍ക്കുന്നു എന്ന് പറഞ്ഞുകൊള്‍ലട്ടെ.)

Get your own free hit counter from NETBB.info!